കൊച്ചി : കൊച്ചി സിറ്റി DANSAF നടത്തിയ ഓപ്പറേഷനിൽ രണ്ടു സ്ഥലങ്ങളിൽ നിന്നായി MDMA പിടികൂടി. വാഴക്കാല പാലച്ചുവട് ഭാഗത്തുനിന്നും 20.55 gm MDMA യുമായി യാസർ അറാഫത്ത് –വയസ് -34, കിരിയൻ വീട്, കണ്ണഞ്ചേരി, കല്ലായി കോഴിക്കോട്. എന്നയാളെയും റിൻസി മുംതാസ്, വയസ് -32, മാടനായി വീട്, ഫാറൂഖ്, ചുങ്കം, കോഴിക്കോട് എന്നയാളെയും പിടികൂടി. റിൻസി മുംതാസ് അറിയപ്പെടുന്ന യൂടുബറാണ്. ഇതിന്റെ മറവിലാണ് ആവശ്യക്കാർക്ക് ലഹരി മരുന്നുകൾ എത്തിച്ചു കൊടുക്കുന്നത്. കോഴിക്കോട്കാരായ യാസർ അറാഫത്തും, റിൻസി മുംതാസും ചേർന്നാണ് ലഹരി ഇടപാട് നടത്തിയിരുന്നത്. കാക്കനാട്, പാലചുവട് ഭാഗത്തുള്ള റിൻസിയുടെ പേരിൽ വാടകക്കെടുത്ത ഫ്ലാറ്റിലാണ് ഇരുവരും MDMA വില്പന നടത്തിയിരുന്നത്. ഇവിടെ നിരന്തരം സന്ദർശകർ എത്തിയിരുന്നു. ചേരാനല്ലൂർ, മാതിരപ്പിള്ളി മട്ടുമ്മൽ ഭാഗത്തുനിന്നും 2.80 gm MDMA യും 26.24 gm കഞ്ചാവുമായി മുഹമ്മദ് റഫീഖ്, വയസ് -28, റാഫി മൻസിൽ, മൂസാവാരിക്കുന്ന്, പുനലൂർ, കൊല്ലം എന്നയാളെയും പിടികൂടി. യുവാക്കൾക്കിടയിൽ രാസ ലഹരി വില്പന നടത്തുന്ന പ്രധാനികളെയാണ് DANSAF പിടികൂടിയത്. കേരള പോലീസിന്റെ ഓപ്പറേഷൻ D HUNT ന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പരിശോധനകളിലായി നിരവധി കേസുകൾ കൊച്ചി സിറ്റി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം, DCP അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply