മട്ടാഞ്ചേരി : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ മട്ടാഞ്ചേരി കൂരിക്കുഴിപറമ്പ് CC 3/402 നമ്പർ വീട്ടിൽ താമസിക്കുന്ന ജലിൽ മകൻ 37 വയസുള്ള കോഴി സജിർ എന്നു വിളിക്കുന്ന സജീർ എന്നയാളെ ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുറപ്പെടുവിച്ച കാപ്പ ഉത്തരവ് ലംഘനം നടത്തിയതിന് അറസ്റ്റു ചെയ്ത് ജയിലിടച്ചു. മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജിമ്മി ജോസ്, മിഥുൻ അശോക്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, ലാൽ വർഗ്ഗീസ്,സിബി R എന്നിവർ ചേർന്നാണ് ഇയാളെ തോപ്പുപടിയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടാഞ്ചേരി സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ തുടരുമെന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് അറിയിച്ചു.


Leave a Reply