കൊച്ചി : വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 02.57 രാസലഹരിയുമായി പള്ളുരുത്തി ദേവസ്വം പറമ്പ് വീട്ടിൽ രമേശൻ മകൻ രാഹുൽ രമേഷ് (29) ആണ് തോപ്പുംപടി പോലീസിന്റെ പിടിയിലായത്. പോലീസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന “Operation D Hunt ന്റെ ഭാഗമായി ബഹുഃ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS അവർകളുടെ പ്രത്യേക മേൽനോട്ടത്തിൽ മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഉമേഷ് ഗോയൽ IPS ന്റെ നിർദേശപ്രകാരം തോപ്പുംപടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു എ എൻ, സബ് ഇൻസ്പെക്ടർ ശരത് കുമാർ, എ എസ് ഐ രൂപേഷ്, ശ്രീകാന്ത്, SCPO എഡ്വിൻ റോസ്, സിജു വർഗീസ്, CPO ഷഞ്ജീവ്’, ഉമേഷ് ഉദയൻ. ബിബിൻമോൻ, മുഹമ്മദ് തൻസീർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ചുള്ളിക്കൽ ചക്കനാട്ട് ക്ഷേത്രത്തിനു സമീപത്തു നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയുടെ മയക്കുമരുന്ന് വിൽപന സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.


Leave a Reply