തൃക്കാകര : യുവാവിനെ കുത്തി പരിക്ക് ഏൽപ്പിച്ച പ്രതി പിടിയിൽ. കുസുമഗിരി സ്വദേശി ജിതിൻ രാജീവൻ എന്നയാളെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രതിയെ ബന്ധുവായ പരാതിക്കാരൻ താക്കിത് നൽകിയതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് കാക്കനാട് സ്വദേശിയെ പ്രതി കുത്തി പരിക്കേല്പിച്ചത്. 20.07.2025 തിയതി പുലർച്ചെ 1.30 മണിക്ക് കാക്കനാട് മുൻസിപ്പൽ മാർക്കറ്റിന് സമീപം വെച്ച് പ്രതി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് പരാതിക്കാരൻറെ മുഖത്ത് കുത്തിയതിനെ തുടർന്ന് മേൽചൂണ്ടിൽ ആഴത്തിലുള്ള പരിക്കേൽക്കുകയും ഒരു പല്ല് ഇളകി പോകുകയും ചെയ്തു. കൂടാതെ , തലയുടെ പിന്നിൽ കുത്തുകയും ചെയ്തിട്ടുള്ളതാണ്. കത്തികുത്തിൽ പരിക്ക് പറ്റിയ യുവാവിനെ സ്ഥലത്തെത്തിയ പോലീസ്, കോപ്പറേറ്റീവ് ആശുപത്രിയിൽ എത്തിക്കുകയും നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് കലൂർ ഭാഗത്ത് നിന്നുമാണ് അറസ്‌ററ് ചെയ്തത്. തൃക്കാകര അസിസ്റ്റൻറ് കമ്മീഷണർ ഷിജു പി.എസ് -ൻറെ നിർദ്ദേശാനുസരണം ത്യക്കാകര സ്റ്റേഷൻ ഹൗസ് ഓഫീസർ കിരൺ സി നായർ, പ്രിൻസിപ്പിൾ സബ് ഇൻസ്പെക്ടർ അനസ് റിനി, എസ് ഐ വിഷ്ണു, സിവിൽ പോലീസ് ഓഫീസർ സുജിത്ത്, ഗുജറാൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Leave a Reply