കൊച്ചി : നോർത്ത് കളമശ്ശേരി ഹിദായത്ത് നഗർ ഭാഗത്തുനിന്നും 10.540 gm MDMA യുമായി, വിദ്യാർഥികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1. അതുൽ M B, Age- 20, മഠത്തിങ്ങൽ , SL പുരം, മാരാരിക്കുളം, കഞ്ഞിക്കുഴി, ആലപ്പുഴ. 2. ആൽവിൻ റെയ്ബി , Age- 21 , ഉമ്മിക്കുഴിയിൽ, ആളൂർ, തൃശൂർ എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ കുസാറ്റ് എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികളാണ്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ രാസലഹരി വില്പന നടത്തുന്നതിൽ പ്രധാനികളായ ഇവർ കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കോളേജിൽ പ്രതികളിൽ നിന്നും ലഹരിവാങ്ങി ഉപയോഗിച്ചിരുന്ന വിദ്യാർത്ഥികളിലേക്കും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം, DCP അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചിസിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply