എളമക്കര : എളമക്കര, പോണേക്കര, പള്ളിപ്പടി ചർച്ച് റോഡിൽ സമീപത്തു നിന്നും 2.026 kg കഞ്ചാവ് പിടികൂടി. ഹരേ കൃഷ്ണ നായക്, Age-26, സുരദ, ഗഞ്ചം, ഒഡീഷ എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്നും ഈ വർഷം മെയ് മാസം 1.00 kg കഞ്ചാവ് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പിടികൂടിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPSന്റെ നിർദ്ദേശപ്രകാരം, DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ K A അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചിസിറ്റി DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply