മട്ടാഞ്ചേരി : മട്ടാഞ്ചേരി ജീവമാതാ പള്ളിയിലെ ഭണ്ടാരത്തിൽ നിന്ന് പണം മോഷണം നടത്തിയ പ്രതികൾ പിടിയിലായി. മട്ടാഞ്ചേരി ഔർ ലേഡി ഓഫ് ലൈഫ് ചർച്ചിന്റെ (ജീവമാതാ പള്ളി) ഭണ്ടാരത്തിൽ നിന്നും 26.08.2025 തീയതി ഉച്ചക്ക് 12.00 മണിക്കും 30.08.2025 തീയതി വൈകിട്ട് 07.00 മണിക്കും ഇടക്കുള്ള സമയത്ത് ഏകദേശം 15,000/- രൂപയോളം മോഷണം ചെയ്ത പ്രതികളാണ് പിടിയിലായത്. തുടർന്ന് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികളെ പിടികൂടിയത്. മട്ടാഞ്ചേരി രാമേശ്വരം കോളനിയിൽ മുരുകൻ മകൻ 19 വയസുള്ള സിവിരാജും മറ്റ് മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരുമാണ്. മട്ടാഞ്ചേരി അസി. കമ്മീഷണർ ഉമേഷ് ഗോയലിന്റെ മേൽ നോട്ടത്തിൽ മട്ടാഞ്ചേരി ഇൻസ്പെക്ടർ ഷിബിൻ കെ.എ, SI മിഥുൻ അശോക് എന്നിവരുടെ നേതൃത്വത്തിൽ CPO മാരായ ബേബിലാൽ, അജിത്ത്, സിനോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Leave a Reply