എറണാകുളം : പാലാരിവട്ടം വെണ്ണല ഭാഗത്തു നിന്നും ബൈക്ക് മോഷണം നടത്തിയ കേസ്സിൽ തൃശ്ശൂർ മേലാഡൂർ സ്വദേശി ലിൻസൺ (38), പാലാരിവട്ടം ന്യൂ കളവത്ത് റോഡിൽ നിന്നും ഓട്ടോറിക്ഷ മോഷണം ചെയ്ത കേസ്സിൽ എറണാകുളം ചോറ്റാനിക്കര സ്വദേശി ഷഹീർ (35) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമോഷണങ്ങളും ഓഗസ്റ്റ് മാസമാണ് നടന്നത്. ലിൻസൺ എന്നയാൾ ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ കുക്കായി ജോലി ചെയ്തുവരവേ കൂടെ താമസിച്ച യുവാവിന്റെ ബൈക്ക് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. കരുനാഗപള്ളിയിൽ ഒളിവിൽ കഴിഞ്ഞുവരവേയാണ് ലിൻസൺ പിടിയിലാകുന്നത്. എറണാകുളം ഭാഗത്ത് പ്രൈവറ്റ് ബസിലെ ജീവനക്കാരനായ ഷഹീർ പാലാരിവട്ടം ന്യൂ കളവത്ത് റോഡിലുള്ള ഒരു സ്വകാര്യസ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നും ആണ് ഓട്ടോറിക്ഷ മോഷണം ചെയ്തെടുത്തത്. ഒളിവിൽ കഴിഞ്ഞുവരവേ ഷഹീറിനെ എറണാകുളം ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും ആണ് കസ്റ്റഡിയിലെടുത്തത് മോഷണം പോയ ഇരു വാഹനങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം എസിപി ശ്രീ പി രാജ് കുമാറിന്റെ നിർദേശ പ്രകാരം പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രൂപേഷ് കെ ആർന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ മിഥുൻ മോഹൻ, ഹരിശങ്കർ ഒ എസ്സ്, എ എസ്സ് ഐ സിഘോഷ് പി വി, SCPO മാരായ ജോസി കെ പി മനീഷ് കെ എം. അഖിൽ പത്മൻ, പ്രശാന്ത പി. അനീഷ് എൻ എ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Leave a Reply