എറണാകുളം : പതിനേഴുവയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസ്സിൽ ആൺസുഹൃത്തായ എറണാകുളം കറുകപ്പള്ളി സ്വദേശിയായ 20 വയസ്സുള്ള അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്യത്. ഗർഭിണി ആയ പെൺകുട്ടി വീട്ടുകാരറിയാതെ വിവരം മറച്ചുവയ്ക്കുകയും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് പ്രസവിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് ഒളിവിൽ പോയ യുവാവിനെ കൊച്ചി സൈബർ സെല്ലിന്റെറ സഹായത്താൽ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം എസിപി ശ്രീ പി രാജ് കുമാറിന്റെ നിർദേശപ്രകാരം പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രൂപേഷ് കെ ആർന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, എ എസ്സ് ഐ സിനി സിപി, SCPO മാരായ അഖിൽ പത്മൻ, പ്രശാന്ത് പി അനീഷ് എൻ എ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൺസുഹൃത്ത് റിമാൻഡിൽ


Leave a Reply