എറണാകുളം : പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ, സുഭാഷ്, 47 വയസ്സ്, നന്ദിനി ഭവൻ, പുനലൂർ കൊല്ലം എന്നയാളെയാണ് മലപ്പുറത്തുവച്ച് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇരയായ 22 വയസ്സുകാരി പെൺകുട്ടിയെ ഫെയ്സ്ബുക്ക് വഴിയാണ് പ്രതി പരിചയപ്പെടുന്നത്. പരിചയപ്പെട്ട മൂന്നാം ദിവസം തന്നെ പ്രതി പരാതിക്കാരിയെ എറണാകുളം നോർത്ത് ഭാഗത്തുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പിടിപ്പിക്കുകയായിരുന്നു . പീഡനത്തിനുശേഷം പ്രതി ഒളിവിൽ ആയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി മലപ്പുറത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയും എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം എ സി പി യുടെ അന്വേഷണ സംഘവും സെൻട്രൽ പോലീസ് പാർട്ടിയും മലപ്പുറത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ അനൂപ് സി, സബ് ഇൻസ്പെക്ടർ മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഹരീഷ് ബാബു, പ്രശാന്ത് ബാബു എന്നിവരും ഉണ്ടായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Leave a Reply