അമ്പലമേട് : അമ്പലമേട് സ്റ്റേഷൻ പരിധിയിൽ ഹരിമറ്റം ക്ഷേത്രത്തിൽ 08.10.2025 തീയ്യതി രാത്രി അതിക്രമിച്ച് കയറി ശിവപ്രതിഷ്ഠയുടെ മുൻവശം സ്ഥാപിച്ചിട്ടുള്ള കൊടിമരത്തിന് ചുറ്റുമുള്ള ചെമ്പ് പാകിയ വേലിയിൽ നിന്നും നട്ടും ബോൾട്ടും ഇളക്കി 18 കിലോ തൂക്കം വരുന്നതും ഏകദേശം 18,000/- രൂപ വിലവരുന്നതുമായ 60 ഓളം ചിരാതുകളും, വലിയ വിളക്കും മോഷണം നടത്തിയ പ്രതികളെയാണ് അമ്പലമേട് പോലീസ് പിടികൂടിയത്. അസം സ്വദേശികളായ രജിഗുൽ ഇസ്ലാം (32-വയസ്സ്), അജ്ഹാർ ഉഡിൻ , (വയസ്സ് -42) എന്നിവരാണ് പിടിയിലായത്. മോഷണം നടന്നതിനെ തുടർന്ന് CCTV കേന്ദ്രീകരിച്ചു മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അമ്പലമേട് ഇൻസ്പെക്ടർ സനീഷ് എസ് ആർ. സബ് ഇൻസ്പെക്ടർമാരായ, അരുൺ കുമാർ, ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ, പോൾ മൈക്കിൾ, പ്രഭലാൽ, ജയരാജ്, സോണി, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ചോറ്റാനിക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


Leave a Reply