കൊച്ചി : കളമശ്ശേരി കാനറാ ബാങ്ക് അക്കൗണ്ടിലൂടെ ഓൺലൈൻ തട്ടിപ്പു നടത്തി 80,000/- രൂപ ATM വഴി പിൻവലിച്ചെടുത്തതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 3 യുവാക്കളെ അറസ്റ്റു ചെയ്തു. Abhishek Viju, Age 21, S/o Vijumon, Saraswathy Bhavan, Vadakkum Bhagam, Eloor. Hafis, Age 20, S/o Harish, Onakkara Veedu, Thandekkadu Bhagam. Vengola. Althaf, Age 21, S/o Shuhaib. Koorambhath House, Nochima Bhagam, Adivaram, Edathala എന്നിവരെയാണ് ഏലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി കളമശ്ശേരി കാനറാ ബാങ്കിൽ Savings ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം ടി അക്കൗണ്ടിന്റെ പാസ്സ്ബുക്കും ATM CARD ഉം രണ്ടാം പ്രതിക്ക് നൽകി രണ്ടാം പ്രതി ടി അക്കൗണ്ട് വഴി ഓൺലൈൻ തട്ടിപ്പു നടത്തി കിട്ടിയ പണം മാറിയെടുത്തും മൂന്നാം പ്രതി കാക്കനാട് ബ്രാഞ്ചുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്ന ബാങ്കിലെ അക്കൗണ്ടിലെ ചെക്ക് ഉപയോഗിച്ച് രണ്ടാം പ്രതി ഓൺലൈൻ തട്ടിപ്പു നടത്തിയെടുത്ത പണം മാറിയെടുക്കാൻ സഹായിക്കുകയുമായിരുന്നു. ഈ കാര്യത്തിന് ഏലൂർ പോലീസ് സ്റ്റേഷനിൽ Cr.452/25 U/s 1122), 31921, 3184), 3(5) BNS, 65 D IT Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതിലാണ് പ്രതികൾ പിടിയിലായത്. ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദേശാനുസരണം തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.പി എസ് ഷിജുവിന്റെ മേൽനോട്ടത്തിൽ ഏലൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാർ യൂ. SI ഷെജിൽകുമാർ, ASI അയൂബ്. SCPO മാരായ ബിന്ദു.PC, ശ്രീകുമാർ, CPO മാരായ മിഥുൻ, അഫ്സൽ, സുല എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ബഹു കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.


Leave a Reply