പാലാരിവട്ടം : പാലാരിവട്ടം ഭാഗത്തുള്ള വീട്ടിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസ്സിൽ തൃശ്ശൂർ മാള സ്വദേശിയായ കൊടിയൻ വീട്ടിൽ ജോമോൻ (38-വയസ്) എന്നയാളെയാണ് മോഷണം നടത്തി 24 മണിക്കൂറുകൾക്കകം കണ്ടെത്തി പാലാരിവട്ടം പോലീസ് പിടികൂടിയത്. ഒക്ടോബർ 31-ാം തീയതി പുലർച്ചെയാണ് ഹോട്ടൽ മാനേജറായ പരാതിക്കാരൻ കുടംബമായി താമസിക്കുന്ന പാലാരിവട്ടം ബൈപ്പാസ്സിനു സമീപത്തുള്ള വാടക വീട്ടിൽ കയറി പ്രതി മോഷണം നടത്തിയത്. പരാതിക്കാരൻ ഹോട്ടലിലെ കളക്ഷൻ തുക ബാഗിലാക്കി വീട്ടിൽ സൂക്ഷിച്ചിരുന്നതാണ്, ടിയാളും കുടുംബവും ഉറങ്ങുന്ന സമയത്ത് പ്രതി കവർന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ പരാതി സ്വീകരിച്ച് കേസ്റ്റെടുത്ത പാലാരിവട്ടം പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് അലുവ ഭാഗത്തുള്ള ലോഡ്‌ജിൽ നിന്നും വൈകിട്ടോടെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്നും മോഷണ മുതലായ പണം റിക്കവറി ചെയ്തു. നിരവധി മോഷണ കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമ പ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിന്നും കഴിഞ്ഞമാസം നാടുകടത്തിയതാണ്. എറണാകുളം എസിപി ശ്രീ പി രാജ് കുമാറിൻെറ നിർദേശ പ്രകാരം പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനീഷ് എസ് ആർ ൻെറ നേതൃത്വത്തിൽ മോഷണ കേസ്സിലേക്ക് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ഹരിശങ്കർ ഓ എസ് . റോണി എസ് എൽ, എ എസ്സ് ഐ മാരായ സിഘോഷ് പിവി,ഷാനിവാസ് ടി എ, ഇഗ്നേഷ്യസ് പി എ, SCPO മാരായ ജോസി കെ.പി, അഖിൽ പത്മൻ, അനീഷ് എൻ എ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Leave a Reply