കൊച്ചി : ചേരാനല്ലൂർ GLP SCHOOL സബ് റോഡിന് സമീപത്തു നിന്നും 17.35 gm MDMA യും 149.68 gm കഞ്ചാവും , മരട് വെൽകെയർ ഹോസ്പിറ്റലിന് സമീപത്തു നിന്നും 30.65 gm MDMA യുമാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. പ്രണവ് , Age-22 , താഴത്തെ കുട്ടി വീട്ടിൽ , കണയന്നൂർ ,എറണാകുളം. എന്നയാളെയാണ് ചേരാനല്ലൂരിൽ നിന്നും MDMA യുമായി പിടികൂടിയത്. യുവാക്കൾക്കിടയിൽ രാസലഹരി കച്ചവടം നടത്തുന്നതിൽ പ്രധാനിയാണ് പിടിയിലായ പ്രണവ്. പ്രശാന്ത്, Age -44 , പ്ലക്കാട്ട് വീട്ടിൽ , പൂണിത്തുറ എറണാകുളം. എന്നയാളെയാണ് MDMA യുമായി മരടിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും നേരിട്ട് പോയി MDMA കൊണ്ടു വന്ന് കച്ചവടം ചെയ്യുന്നതായിരുന്നു പ്രശാന്തിന്റെ രീതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply