എറണാകുളം : എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു മോഷണ കേസുകളിലെ പ്രതിയായ Shaji AX, Age 49, S/o Xavier, Azheeckal(H), Kodamthuruth, Kuthiathode PO, Cherthala, Alappuzha എന്നയാളെയാണ് പിടികൂടിയത്. തേവര ഫെറിയിലുള്ള ചാക്കോളാസ് ഫ്ലാറ്റിൽ ആണ് ഈ വർഷം മാർച്ച് മാസത്തിലും, ഒക്ടോബറിലും ഇയാൾ മോഷണം നടത്തിയത്. ഫ്ലാറ്റിന്റെ താക്കോലിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയാണ് ഇയാൾ ഫ്ലാറ്റിൽ കടന്നു മോഷണം നടത്തിയത്. മോഷണം നടന്ന ഫ്ലാറ്റിന്റെ ഉടമസ്ഥയുടെ അച്ഛൻറെ കൂടെ ഇയാൾ 6 മാസം മുമ്പ് ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു. 80 ലക്ഷത്തോളം രൂപ വിലവരുന്നതും, 40 ലക്ഷത്തോളം രൂപ വിലവരുന്നതുമായ രണ്ടു ജോഡി വജ്ര കമ്മലുകളാണ് രണ്ടു തവണയായി ഇയാൾ മോഷ്ടിച്ചത്. മോഷണം നടന്ന വിവരം വീട്ടുകാർ പിന്നീടാണ് അറിഞ്ഞത്. അതിനാൽ മറ്റു തെളിവുകൾ ലഭ്യമല്ലാതിരുന്നതിനാൽ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS ന്റെ നിർദേശ പ്രകാരം എറണാകുളം സബ്ബ് ഡിവിഷൻ പോലീസ് അസ്സി. കമ്മീഷണറായ ശ്രീ.സിബി ടോമിന്റെ മേൽനോട്ടത്തിൽ ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ ശ്രീ.പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആദർശ്, EKM ACP സ്ക്വാഡിലെ അംഗങ്ങളായ പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ ജോസി.സി.എം, അനിൽകുമാർ.പി, പോലീസ് അസ്സി.സബ്ബ് ഇൻസ്പെക്ടർ സനീപ്‌കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്. എം, പ്രകാശ് ഫെലിക്സ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടുമ്പോൾ പ്രതിയുടെ കൈയ്യിൽ നിന്നും ഒരു ജോഡി കമ്മൽ കണ്ടെടുത്തിട്ടുളളതാണ്.


Leave a Reply