കൊച്ചി : ചേരാനല്ലൂരിൽ ലഹരി വേട്ട, കഞ്ചാവും MDMAയുമായി യുവാക്കൾ പിടിയിൽ. ചേരാനല്ലൂർ കേശവമേനോൻ റോഡിന് സമീപത്തു നിന്നും 4.10 gm MDMAയും 0.83 gm കഞ്ചാവും, ചേരാനല്ലൂർ പെട്രോൾ പമ്പിന് സമീപത്ത് നിന്നും 7.620 kg കഞ്ചാവും കൊച്ചി സിറ്റി പോലീസ് പിടികൂടി. വൈശാഖ്. പി.എൽ, Age- 30 , ഇടക്കത്തളത്തിൽ വീട്ടിൽ, ഇടവഴി നഗർ, ഉദ്യോഗമണ്ഡൽ, ഏലൂർ, എറണാകുളം എന്നയാളെയാണ് 4.10 gm MDMA യും 0.83 gm കഞ്ചാവുമായി പിടികൂടിയത് . ഷാരൂഖാൻ, Age- 32, ബാസിർ ഹട്ട് , പർഗനാസ് , വെസ്റ്റ് ബംഗാൾ എന്നയാളെയാണ് 7.620 kg കഞ്ചാവുമായി പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം DCP ജുവനപ്പുടി മഹേഷ് IPS ന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply