എറണാകുളം: പാലാരിവട്ടത്ത് രാസ ലഹരി വേട്ട. MDMA യുമായി യുവാവ് പിടിയിൽ. പാലാരിവട്ടം S N ജംഗ്ഷന് സമീപത്ത് നിന്നും 18.1 gm MDMA യുമായി മൻസൂർ അഹമ്മദ്, Age- 40 , കൊച്ചുതുണ്ടിൽ വീട്, പട്ടാഴി, കൊല്ലം. എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത് . നഗരത്തിലെ ഓട്ടോ ഡ്രൈവറായ പ്രതി, ഓട്ടോ ഓടിക്കുന്നതിന്റെ മറവിലാണ് ലഹരി മരുന്നു കച്ചവടം ചെയ്തിരുന്നത്. ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DCP ശ്രീ ജുവനപ്പുടി മഹേഷ് IPS ന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ K A അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply