കടവന്ത്ര : രാസ ലഹരി വിൽപ്പന കേസിലെ പ്രതികൾ പോലീസ് പിടിയിൽ. 88.93gm MDMA വിൽപ്പന നടത്തിയ കേസിലെ 2-ാം പ്രതി പത്തനംതിട്ട പന്തളം തെക്കേത്തടത്തിൽ വീട്ടിൽ ബോബി വർഗ്ഗീസ് മകൻ ബോവ്സ് വർഗ്ഗീസ് (26) 3-ാം പ്രതി പടനിലം ആലപ്പുഴ നൂറനാട്, പടനിലം പരബ്രഹ്മ ക്ഷേത്രത്തിനു സമീപം, വിപിൻ ഭവനത്തിൽ പുഷ്പരാജൻ മകൾ വിന്ധ്യ രാജൻ എന്നിവരെയാണ് കടവന്ത്ര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മഹേഷ്കുമാർ കെ എം, എ എസ് ഐ മാരായ സജിത്ത് സോമൻ, രതീഷ് ടി ആർ, ഐസിമോൾ എസ്, സി പി ഒ ഷിബു ടി എസ്, ആര്യ എന്നിവർ ചേർന്ന് പ്രതികൾ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കലൂർ കത്രിക്കടവ് റോഡിലെ ബിസ്മി സൂപ്പർ മാർക്കറ്റിന് സമീപത്തു നിന്നും 28.11.2025 തീയ്യതി രാത്രി അറസ്റ്റ് ചെയ്തത്. കോതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. കേസിലെ 1-ാം പ്രതി ജോബിൻ ജോസഫ് നിലവിൽ റിമാൻറിലാണ്.
രാസലഹരി വിൽപ്പന കേസിലെ പ്രതികൾ പിടിയിൽ


Leave a Reply