കൊച്ചി : നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു. യാസർ അറാഫത്ത്, വയസ് 45, S/o സിദ്ധിഖ്, കൈതവളപ്പിൽ ഹൗസ് സാന്തോം കോളനി , തോപ്പുംപടി എന്നയാളെയാണ് കാപ്പ നിയമം പ്രകാരം കരുതൽ തടങ്കലിലാക്കിയത്. കൊച്ചി സിറ്റി പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ ടിയാൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണറിന്റെ ശുപാർയിൽ ബഹു ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.


Leave a Reply