തൃപ്പൂണിത്തുറ : സഹപ്രവർത്തകനായ ബംഗാൾ സ്വദേശി അജയ് പ്രസാദ് എന്നയാളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വിക്രമൻ പിള്ള , Age 69, S/o രാമകൃഷ്ണപിള്ള ,ചന്ദ്ര വിലാസം വീട്ടിൽ , പഴങ്ങളം ഭാഗത്ത് നല്ലിള പി.ഒ, നെടുമ്പന, കൊല്ലം എന്നയാളെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ്ജി V, ശ്രീ മധുസൂദനൻ ടി ശിക്ഷിച്ചത്. 22.09.2019 തീയതി രാത്രി 11 മണിക്ക് തൃപ്പൂണിത്തുറ, എരൂർ, കോഴിവെട്ടുംവെളിയിലുള്ള വാടകവീട്ടിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹിൽപാലസ്. സി.ഐ ആയിരുന്ന പി രാജകുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി ശ്രീകല ഹാജരായി.
ബംഗാൾ സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും


Leave a Reply