എറണാകുളം : നിരവധി ചീറ്റിംഗ് കേസുകളിൽ പ്രതികളായ എറണാകുളം ഞാറക്കൽ സ്വദേശിയായ 31 വയസ്സുള്ള അജിൽ സെബാസ്റ്റ്യൻ ,എറണാകുളം മുളവുകാട് സ്വദേശിയായ 33 വയസ്സുള്ള അർജുൻ സി എൽ എന്നിവർ ആണ് 11.02.2026 തീയതി സെൻട്രൽ പോലീസിന്റെ പിടിയിലായത്, തൊടുപുഴ സ്വദേശിയും ഇപ്പോൾ എറണാകുളം കാക്കനാട് താമസിച്ചുവരുന്നതുമായ അനു അരുൺ എന്നയാളുടെ പരാതിയിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ക്രൈം 151/2026 ആയി കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിൽ ആയത്. ബഹു. എറണാകുളം കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ അവർകളുടെയും, ബഹു. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ ഷഹൻഷാ കെ എസ് എന്നിവരുടെ നിർദ്ദേശത്തോടെ സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ രാജൻ കെ അരമന അവറുകളുടെയും, സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിഷ് ജോയിയുടെയും മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അനൂപ് സി, പ്രിൻസ് രവീന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ബീവാത്തു കെ എം, മോളി ആന്റണി, പോലീസ് ഉദ്യോഗസ്ഥന്മാരായ ദിനൂപ്, വിപിൻദാസ്, പ്രവീൺ, മനേഷ്, മനോജ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ സെൻട്രൽ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്.


Leave a Reply