പാലാരിവട്ടം : പാലാരിവട്ടത്ത് വൻ രാസലഹരി വേട്ട. പാലാരിവട്ടം ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും 37.65 gm MDMA കൊച്ചി സിറ്റി പോലീസ് പിടികൂടി. 1). അലൻ ഡേവിഡ് Age -25, കണിയാപുരം, പോഞ്ഞിക്കര നോർത്ത്, മുളവുകാട്, എറണാകുളം 2) ഫസീർ നാസർ, Age-26, കുഴിവിലകത്ത് (H), കങ്ങരപ്പടി, വടകോഡ്, എറണാകുളം 3) നാഫില Age- 31, കരുക്കാശ്ശേരിൽ, കാഞ്ഞിരം, തിരുവാർപ്പ്, കോട്ടയം എന്നിവരെയാണ് MDMA യുമായി പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം അശ്വതി ജിജി IPS, ഷാഹിൻഷാ IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
പാലാരിവട്ടത്ത് വൻ രാസലഹരി വേട്ട


Leave a Reply