വൈറ്റില : 45 വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ. 24.2.2026 പുലർച്ചെ മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൈറ്റില നാഷണൽ ഹൈവേ പാലത്തിന് താഴെ റെയിൽവേ ട്രാക്കിൽ 45 വയസ് പ്രായമുള്ള സ്ത്രീ മരണപ്പെട്ട് കിടക്കുന്നത് കണ്ട് റെയിൽവേ പോലീസ് അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പൊന്നൂരുന്നി, കണ്ടത്തിൽ വീട്ടിൽ വേലുവിൻെറ മകൻ (63) ഷാജി എന്നയാളാണ് കൊലയാളി എന്ന് കണ്ടെത്തുകയും, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് അവർകളുടെ നിർദ്ദേശപ്രകാരം ഡിസിപി ഷഹൻഷാ ഐപിഎസിന്റെ മേൽനോട്ടത്തിൽ മരട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ വിനോദ്കൂമാർ ബി, സബ് ഇൻസ്പെക്ടർ സുധീർ. ടി. കെ, സാൻറോ, ജിൻഷോ, ജോസ്സി കെ എം അസ്സിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീ അനിൽകൂമാർ കെ. പി , മഞ്ചൂശ്രീ, അനി. കെ.എം, വനിത പോലീസ് രശ്മി, പ്രവീണ എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘം പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. അറസ്റ്റ് ചെയ്ത പ്രതിയെ ബഹുമാനപ്പെട്ട കോടതി മുമ്പാകെ നാളെ ഹാജരാക്കുന്നതാണ്.


Leave a Reply