എറണാകുളം : എറണാകുളം പുല്ലേപ്പടി ഭാഗത്ത് വെച്ച് യുവാവിൽ നിന്നും ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. 04.03.2026 തിയതി പകൽ 12.00 മണിയോടെ പുല്ലേപ്പടി റോഡിൽ സെൻ്റ് മേരീസ്സ് പള്ളിക്ക് സമീപം വെച്ച് 19 വയസുകാരനോട് ഗൂഗിൾ പേ വഴി 500 രൂപ ആവശ്യപ്പെട്ടശേഷം ആയത് നൽകാതെയിരുന്ന ദേഷ്യത്താൽ 21000 രൂപ വിലവരുന്ന സാംസങ്ങ് കമ്പനി നിർമ്മിതമായ മൊബൈൽ ഫോൺ വാങ്ങിയെടുക്കുകയും, തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്‌ത കാര്യത്തിന് നെവിൽ ലാലു എന്നയാളുടെ പരാതിയിൽ സെൻട്രൽ സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം സെൻട്രൽ സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ പ്രേമാനന്ത കൃഷ്‌ണന്റെ മേൽനോട്ടത്തിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പക്ടർമാരായ അനൂപ് C, രാമ് ലാൽ പോലീസ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണൻ, ഹരീഷ് ബാബു, പ്രശാന്ത് ബാബു എന്നിവർ ചേർന്ന് CCTV കൾ പരിശോധിച്ചും സൈബർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു വിവരശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസിലെ പ്രതിയായ Guruprasad, Age 24,S/0 Biju, Vayalunkal House, Ayyappankoil P O Kozhimala, idukki എന്നയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ്റ് ചെയ്തിട്ടുള്ളതാണ്. ടിയാന് ഇടുക്കി ജില്ലയില കട്ടപ്പന സ്‌റ്റേഷനിൽ പോലീസിൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കാര്യത്തിനും ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും തുടങ്ങി നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.
യുവാവിൽ നിന്നും ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന പ്രതി പോലീസിന്റെ പിടിയിൽ


Leave a Reply