കൊച്ചി : മട്ടാഞ്ചേരി സ്വദേശിനിയെ വിർച്വൽ അറസ്റ്റ് ചെയ്ത് രണ്ട് കോടി എൺപത്തിയെട്ട് ലക്ഷത്തി പതിനായിരം രൂപ അക്കൗണ്ട് ട്രാൻസാക്ഷൻ വഴി തട്ടിയെടുത്ത കേസിലെ പ്രതിയെ കൊച്ചി സിറ്റി പോലീസ് പിടികൂടി. Lakshay Gupta, Age -24, S/o Vikas Gupta, J 220 Shivram park, Nangloi, Nilothi, West Delhi എന്നയാളെയാണ് പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശിനിയെ വീഡിയോ കോൾ വിളിച്ച് മണി ലോൻഡറിംങ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ പേരിൽ മുംബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ആയതിലേയ്ക്ക് വിർച്ച്വൽ അറസ്റ്റ് ചെയ്തിരിക്കുയാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേസ്സിൽ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ 2,88,10,000 /-രൂപ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുക്കുകയായിരുന്നു. ഈ കേസിലേക്ക് നാലു പ്രതികളെ മുൻപ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എസിപി സന്തോഷ് സി.ആർ , മട്ടാഞ്ചേരി ഇൻസ്പെക്ടർ ഷിബിൻ. കെ.എ എന്നിവരുടെ മേൽനോട്ടത്തിൽ എസ്. ഐ ജിമ്മി ജോസ്, എസ്പിഒമാരായ സുജിത്ത് കുമാർ, ദനേഷ് വി ഡി, സുധീഷ്, രാജേഷ്, സിപിഒ ഫെബിൻ എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.


Leave a Reply