കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ വീണ്ടും എം ഡി എം എ വേട്ട. കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിൽ നിന്നായി 88.97 ഗ്രാം എം ഡി എം എ പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഷാരൂഖ് ഷജീബ്, വയസ്- 22, S/o ഷജീബ്, കിഴക്കു വീട്, പേട്ട, പത്തനംതിട്ട എന്നയാളെ കളമശ്ശേരി പത്തടിപ്പാലം ഭാഗത്തുനിന്നും 53.84 ഗ്രാം എം ഡി എം എയും, 5.83 ഗ്രാം കഞ്ചാവുമായി പിടികൂടി. കളമശ്ശേരി, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിൽ മറ്റു മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഷാരൂഖിനെതിരെ കൂടുതൽ നിയമനടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ജിത്തുമോൻ , വയസ്- 25, നെല്ലിപ്പള്ളി ഹൗസ് , കോളക്കാട് പി. ഓ, കാണിചാർ , കണ്ണൂർ. എന്നയാളെ 35.130 ഗ്രാം എം ഡി എം എയുമായി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡിസിപി മോഹിത് റാവത്ത് ഐപിഎസ്സിന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘവും കളമശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


Leave a Reply