മട്ടാഞ്ചേരി : മട്ടാഞ്ചേരി പനയപ്പള്ളി ഭാഗങ്ങളിൽ ഡ്രൈ ഡേകളിൽ ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ അനധികൃതമായി മദ്യവിൽപന നടത്തിയിരുന്ന മട്ടാഞ്ചേരി പനയപ്പിള്ളി കോർപ്പറേഷൻ കോളനിയിൽ CC 12/1104, പുളിമൂട്ടിൽ പറമ്പ് വീട്ടിൽ ആന്റണി മകൻ ലിബിൻ ജോസ് പി എ ( വയസ്സ് 36) യെ യാണ് ‘42’ കുപ്പി മദ്യവുമായി 01.09.26നു രാവിലെ 10.30 മണിയോട് കൂടി കോർപ്പറേഷൻ കോളനിയിലുള്ള വീട്ടിൽ നിന്ന് പിടികൂടിയത്. തോപ്പുംപടി, മട്ടാഞ്ചേരി, പനയപ്പിള്ളി BEVCO ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് വച്ച് ഡ്രൈ ഡേകളിൽ കൂടിയ വിലയ്ക്ക് ആളുകൾക്ക് എത്തിച്ച് നൽകുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 42 കൂപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പ്രതിയെ മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ അജിത്ത് കൂമാറിന്റെ നിര്‍ദ്ദേശാനുസരണം ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരി സബ്ബ് ഇൻസ്പെക്ട൪മാരായ സന്തോഷ് കുമാർ, ജയപ്രസാദ്, അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, മഹേശൻ, ശാലിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


Leave a Reply