ഏലൂർ : കവർച്ച ശ്രമം തടയാൻ ശ്രമിച്ച പാതാളം സ്വദേശിയുടെ കൈവിരൽ കടിച്ചു മുറിച്ചു ഗുരുതര പരിക്കേൽപ്പിച്ച കാര്യത്തിന് ഏലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത Cr.243/2026 U/s 309(5), 126(2), 118(2), 115(2) BNS പ്രകാരമുള്ള കേസിലെ പ്രതി കൃത്യത്തിനു ശേഷം ഒളിവിൽ പോയിട്ടുള്ളതും, പ്രതിയെകുറിച്ച് CDR ഉം മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി വെസ്റ്റ് ബംഗാളിൽ ഉണ്ടന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എ എൽ അഭിലാഷിന്റെ നിർദേശാനുസരണം ഏലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സച്ചിൻ ലാലിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ നജീബ് കെ എ, രഞ്ജിത്.ബി. നായർ, സുമേഷ് എൻ എം, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിപു ദിവാകരൻ എന്നിവർ വെസ്റ്റ് ബംഗാളിലെ നക്സൽ ബാരി പോലീസ് സ്റ്റേഷൻ പരിധിയിലെത്തി പ്രതിയായ Biffia Urao, Age 42, S/o Mula Urao, Chiktu Jota, Ketagabur, Darjiling, West Bangal എന്നയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. ബഹുമാനപ്പെട്ട കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.


Leave a Reply