എറണാകുളം : ഗവൺമെന്റ് ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ ആൾ പിടിയിൽ. 24.10.2026 തീയതി എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചികിത്സക്കായി വന്ന പരാതിക്കാരിയെ പ്രതി തന്റെ ലൈംഗിക ഭാഗങ്ങൾ കാണിച്ച് പരാതിക്കാരിക്ക് മനോവിഷമം ഉണ്ടാക്കി. പരാതിക്കാരി അയാളോട് സംസാരിക്കുകയും ഇയാൾ ഈ സമയം അവിടെ നിന്നും ഇറങ്ങി ഓടുകയും ആയിരുന്നു. എന്നാൽ പരാതിക്കാരിയായ കുട്ടി പ്രതിയുടെ ഫോട്ടോ ആ സമയം എടുത്തിരുന്നു. പിന്നീട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഹോസ്പിറ്റലിൽ നിന്നും കിട്ടിയ ക്യാമറ ഫോട്ടോയും കുട്ടി എടുത്ത ഫോട്ടോയും പരിശോധിച്ചതിൽ ഇയാൾക്ക് മറ്റു കേസുകളും ഉണ്ടെന്ന് മനസ്സിലാക്കി പഴയ കേസിന്റെ ഡീറ്റെയിൽസ് പോലീസ് എടുക്കുകയും ഇയാളുടെ ഏകദേശം വിവരം പോലീസിൽ ലഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സൗത്ത് ചിറ്റൂരിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. 70 വയസ്സുള്ള സൗത്ത് ചിറ്റൂർ താമസിക്കുന്ന ഇടിപ്പെട്ട വീട്ടിൽ സെബാസ്റ്റ്യനെ ആണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബിടോമിന്റെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഇ എം ഷാജി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, സിജിത്ത്, വിപിൻ, അഖിലേഷ് ഹരീഷ് ബാബു, ജിതിൻ എന്നിവരും ഉണ്ടായിരുന്നു. ഇയാൾക്ക് നിലവിൽ ചേരാനല്ലൂർ, തോപ്പുംപടി, ചോറ്റാനിക്കര പോലീസ് സ്റ്റേഷനുകളിൽ കേസ് ഉണ്ട്.


Leave a Reply