എളമക്കര : യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതിയെ എളമക്കര പോലിസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശി കെ.വി ഷാജിയെ Age 64. S/o വേലായുധൻ കവുങ്ങും കൂട്ടത്തിൽ(H),പേരണ്ടൂർ, എളമക്കര എന്നയാളാണ് പിടിയിലായത്.07.10.2024 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് പ്രതി ഫ്ലോർ ക്ലിനിങിന് ഉപയോഗിക്കുന്ന ആസിഡ് എളമക്കര സ്വദേശി അഭിലാഷിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. ഇരു കണ്ണുകൾക്കും ഗുരുതര പരിക്ക് പറ്റിയ അഭിലാഷ്ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞുവരികയാണ്. പ്രതിയെ SI മനോജ്, SI നന്ദകുമാർ, SI രാജേഷ് ചെല്ലപ്പൻ,SCPO ബ്രൂണോ, ഗിരീഷ്, അനീഷ്, ഷൈജു, സുജിത്ത്, സ്റ്റെവിൻ എന്നിവർചേർന്ന് അറസ്റ്റ് ചെയ്തു.


Leave a Reply