കൊച്ചി : കഞ്ചാവുമായി ആസാം, ഒഡീഷ സ്വദേശികൾ പിടിയിൽ. Achafik Ahmed, Age31, S/o Jalauddin, Chakitupward 25, Nagaon, Assam, Chintu Nayiak, Age 36, S/o SasiNaik, Badakholi, Asika Ganjan, Odissia എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശൻ, IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് തമ്മനം ഭാഗത്ത് നിന്നും 2.178 KG കഞ്ചാവുമായി പ്രതികൾ പിടിയിലായത്. പിടിയിലായവർ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ്.


Leave a Reply