കൊച്ചി : കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം സഞ്ചന വിലക്ക് ഉത്തരവ് നിലനിൽക്കെ ആയത് ലംഘിച്ച Ameer A, Age-27, S/o Abbas, Vadakkattuparambu House, Manapattiparambu, Kaloor എന്നയാളെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി എറണാകുളം നോർത്ത് ,മരട്, തൃക്കാക്കര, എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുളളയാളും തുടർന്നും ഇത്തരത്തിലുളള കേസുകളിൽ ഉൾപ്പെട്ട് വന്നതിനെ തുടർന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാപ്പ പ്രകാരം നടപടി സ്വീകരിച്ച് ടിയാന് കൊച്ചി സിറ്റിയിൽ സഞ്ചന വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ ആയത് ലംഘിച്ച് ടിയാൻ കൊച്ചി സിറ്റി പരിധയിൽ പ്രവേശിക്കുകയും തുടർന്ന് ടിയാനെ കാപ്പ വയലേഷൻ പ്രകാരം എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തിട്ടുളളതാണ്.


Leave a Reply