കൊച്ചി : കളമശ്ശേരിയിൽ രാസലഹരി വേട്ട, യുവാക്കൾ പിടിയിൽ. 1. മുഹമ്മദ് അജ്മൽ ,Age-24 , പുതിയോട്ടം കണ്ടി വീട്ടിൽ, അഴീക്കൽ കടവ് റോഡ് , ഇരിങ്ങൽ, കൊയിലാണ്ടി, കോഴിക്കോട്. 2. ഫാസിൽ Age-21 , കിഴക്കോട്ട് വീട്ടിൽ, മണത്തല , തിരുവന്ത്ര, തൃശ്ശൂർ എന്നിവരെയാണ് 23.490 gm MDMA യുമായി കളമശ്ശേരി മൂലേപ്പാടം റോഡ് ഭാഗത്ത് നിന്ന് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ 82100 രൂപയും പ്രതികളുടെ കൈയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി സി പിമാരായ അശ്വതി ജിജി ഐ പി എസ് , ഷഹൻഷാ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply