എറണാകുളം : എറണാകുളം വട്ടേക്കുന്നം ഭാഗത്തുള്ള മദ്രസയിൽ പഠിക്കുന്ന ഒൻപതു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ഉസ്താദ് അറസ്റ്റിലായി. പാലക്കാട് പയ്യനാട് പള്ളിക്കുന്ന് ചാറ്റ്പൂക്കിൽ വീട്ടിൽ ഹംസയുടെ മകൻ അബ്ദുൽ അസീസ് (41) ആണ് അറസ്റ്റിലായത്. മദ്രസയിൽ പഠനത്തിനെത്തിയിരുന്ന ബാലികയെ പഠനസമയങ്ങളിൽ പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽ.ന്റെ നേതൃത്വത്തിൽ എസ്.ഐ. രാംലാൽ, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, വിനു കെ.പി., അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പാലക്കാട് വെച്ച് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Leave a Reply