എറണാകുളം : കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം Sec 15(1)b ലംഘിച്ച മുളവുകാട് പനമ്പുകാട് പുന്നത്തറ വീട്ടിൽ സേവ്യർ മകൻ 23 വയസ്സുളള അലിസ്റ്റർ എന്നയാളെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. മുളവുകാട്, സെൻട്രൽ, അമ്പലമേട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ 7 ഓളം ഭവനഭേധനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുളള ടിയാനെതിരെ ബഹു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാധിത്യ KAAPA പ്രകാരം നടപടി സ്വീകരിച്ച് ടിയാന് സഞ്ചന വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ ആയത് ലംഘിച്ച് 11.12.2024 തിയതി ടിയാൻ മുളവുകാട് ഭാഗത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ടിയാനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സെൻട്രൽ അസി. പേലീസ് കമ്മീഷണർ ജയകുമാറിന്റെ നിർദേശാനുസരണം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ , രാജേന്ദ്രൻ പിളള , സി.പിഒ മാരായ മണിക്കുട്ടൻ, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Leave a Reply