എറണാകുളം : എറണാകുളം എലൂർ fact പരിസരത്ത് നിന്നും വെസ്റ്റ് ബംഗാൾ സ്വദേശികളെ 16 കിലോ കഞ്ചാവുമായി കൊച്ചി സിറ്റി പോലീസ് പിടികൂടി .1) Afsal Hussain, Age 24, S/o Ekrammundal, Sibnarnagar, West Bangal, 2) Rony sekh, Age 19, S/o jiyarul, Sagarpara, West Bangal എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി കഞ്ചാവ് കൊണ്ടു വരുന്നതായി ബഹു. കൊച്ചി സിറ്റി പോലീസ് കമ്മിഷർ ശ്രി. പുട്ട വിമലദിത്യ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു.ഡിസിപി അശ്വതി ജിജി IPS, ജുവനപുടി മഹേഷ് IPS എന്നിവരുടെ മേൽ നോട്ടത്തിൽ നർകോർട്ടിക് സെൽ എ സി പി അബ്ദുൽ സലാം ന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് SI യും, ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് 16.678 Kg കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. 2 ട്രാവൽ ബാഗുകളിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ്. വെസ്റ്റ് ബംഗാളിൽ നിന്നും വരികയായിരുന്ന പ്രതികൾ ഒഡിഷയിൽ നിന്നും കഞ്ചാവ് എടുത്തു അങ്കമാലിയിൽ എത്തിച്ചു അവിടെ നിന്നും എലൂർ fact ഭാഗത്തേക്ക് എത്തിച്ചപ്പോഴാണ് പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ട് വന്നു എലൂർ, കളമശ്ശേരി, ഫോർട്ട്കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിൽ വിതരണക്കാർക്ക് കൊടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.


Leave a Reply