തൃക്കാക്കര : രാസലഹരിയുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ ഉണിച്ചിറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സിജാസ്, Age-26 , തുരുത്തുമേൽ , കരിമക്കാട്, തൃക്കാക്കര, എറണാകുളം എന്നയാളെ 29.16 ഗ്രാം MDMA യുമായി പിടികൂടിയത്. തൃക്കാക്കരയിൽ ഹെഡ് ലോഡ് തൊഴിലാളിയായ പ്രതി ബാംഗ്ലൂരിൽ പോയി രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കൾക്കിടയിൽ കച്ചവടം ചെയ്യുന്നതിനിടയാണ് പോലീസിന്റെ പിടിയിലായത്. കൊച്ചി സിറ്റി DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply