തൃക്കാക്കര: വാഴക്കാല കോളനി സ്റ്റോപ്പിന് സമീപത്ത് നിന്നും 31.17 Gm MDMA യുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഷാഫി, Age-30, വലിയകത്ത് വീട്ടിൽ, ചേറ്റുവ, കുണ്ടലിയൂർ, തൃശ്ശൂർ എന്നയാളെയാണ് MDMA യുമായി പിടികൂടിയത്. തൃക്കാക്കര, ഇൻഫോപാർക്ക് പരിസരങ്ങളിൽ ടാക്സി ഡ്രൈവറായി ജോലി നോക്കുന്ന പ്രതി ആയതിന്റെ മറവിലാണ് മയക്കുമരുന്ന് കച്ചവടം ചെയ്തിരുന്നത് . കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ ഐ പി എസിന്റെ നിർദ്ദേശപ്രകാരം, ഡി സി പിമാരായ കുമാരി അശ്വതി ജിജി ഐ പി എസ്, ശ്രീ ഷഹിൻഷ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
തൃക്കാക്കരയിൽ രാസലഹരി വേട്ട


Leave a Reply