കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കൊമേഴ്സ്യൽ ക്വാണ്ടിറ്റി എം ഡി എം എയുമായി രണ്ട് പേരെ പിടികൂടി. സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സൗത്ത് മെട്രോ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ നിന്നും 36.97 ഗ്രാം എം ഡി എം എയുമായി 1). സൈദ് മുസമ്മിൽ ഹുസൈൻ, വയസ്- 40, പുതിയമാളിയേകൾ (H), അലനല്ലൂർ, പാലക്കാട്. 2). മുഹമ്മദ് റഫീക്ക്, വയസ്- 38, പ്ലാശ്ശേരിതൊടി (H) ഷൊർണൂർ PO, നെടുങ്ങോട്ടൂർ , പാലക്കാട്. എന്നിവരെയാണ് പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്നും എം ഡി എം എ ഉപയോഗിക്കുന്നതിനുള്ള ഫ്യുമിങ് പൈപ്പും പിടികൂടി. പ്രതി സൈദ് മുസമ്മിൽ ഹുസൈന് മണ്ണാർക്കാട്, മഞ്ചേരി, ഷൊർണൂർ, ചെറുതുരുത്തി എന്നീ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസുകളുണ്ട്. മുഹമ്മദ് റഫീഖിന് ചെറുതുരുത്തി സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ നിശാന്തിനി ഐപിഎസ്സിന്റെ നേതൃത്വത്തിൽ, ഡിസിപിമാരായ അരുൺ കെ പവിത്രൻ ഐപിഎസ്, മോഹിത് റാവത്ത് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാൽ എ ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ


Leave a Reply