കാക്കനാട് : കാക്കനാട്, കുഴിക്കാട്ടുമൂല മുസ്ലീം പള്ളിക്ക് സമീപം വച്ച് 04.11.2026 തീയതി മലയിൽ എന്ന പ്രൈവറ്റ് ബസ്സിടിച്ച് യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ബസ് ഓടിച്ചിരുന്ന ബിനോയ് സി കെ (43) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബഹു. കോടതി റിമാൻ്റ് ചെയ്ത് കാക്കനാട് ജില്ല ജയിലിലേക്കയച്ചിട്ടുള്ളതാണ്. ടിയാൻ നേരത്തെ തോപ്പുംപടി പോലീസ് സ്റ്റേഷനിൽ 2 ലഹരിമരുന്ന് കേസുകളിലും, 2 അടിപിടി കേസുകളിലും, പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ലഹരിമരുന്ന് കേസിലും, വാഹനാപകടകേസിലും പ്രതിയായിട്ടുള്ള ആളാണ്. ടിയാനെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. കൊച്ചി സിറ്റി ഡിസിപി അരുൺ കെ പവിത്രൻ ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻെറ മേൽനോട്ടത്തിൽ, ഇൻഫോപാർക്ക് സി ഐ
രാജേഷ് എസ്സിന്റെ നേതൃത്വത്തിൽ ഇൻഫോപാർക്ക് എസ്എച്ഛ്ഓ സനീഷ് ടി എസ്, എസ് ഐ ബിനോയ് ബേബി, എസ് ഐ ബദർ വി എ, എഎസ്ഐ ഫ്രാൻസിസ്, എഎസ്ഐ ലിസ പോൾ, സിപിഓ നഫ്സിയ കരീം എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Leave a Reply