കൊച്ചി : നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു. മരട്, മാർട്ടിൻപുരം, വരിക്കോലിപ്പറമ്പിൽ വീട്ടിൽ മുകുന്ദൻ മകൻ 34 വയസ്സുള്ള അഖിൽ മുകുന്ദൻ എന്നയാളെയാണ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയത്. കൊച്ചി സിറ്റിയിലെ പാലാരിവട്ടം പോലീസ് സ്റ്റേഷൻ, സെൻട്രൽ പോലീസ് സ്റ്റേഷൻ, മരട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 9 ഓളം അടിപിടി , കവർച്ച, ലഹരി മരുന്ന് കേസുകളിലെ പ്രതിയായ അഖിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന് ബഹു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രീ മോഹിത് റാവത്ത് ഐപിഎസ്സിന്റെ ശുപാർയിൽ ബഹു. ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മരട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി ഷാഹിനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാക്കിയിട്ടുള്ളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി ആർ നിശാന്തിനി ഐപിഎസ് അറിയിച്ചു.


Leave a Reply