എറണാകുളം: എറണാകുളം കുമ്പളങ്ങിയിൽ മുൻ വൈരാഗ്യം മൂലം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും. ഒന്നാം പ്രതി എറണാകുളം കുമ്പളങ്ങി സി കെ ഭാർഗവൻ റോഡിൽ താഴെപ്പറമ്പിൽ വീട്ടിൽ വിശ്വംഭരൻ മകൻ ബിജു (46), മുന്നാം പ്രതി കുമ്പളങ്ങി പുത്തൻ കരി വീട്ടിൽ ഗോപൻ മകൻ സെൽവൻ (56) എന്നിവരെയാണ് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി 1 ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്. 09.07.2021 തിയതിയാണ് കേസ്സിന് അസ്പദമായ സംഭവം നടന്നത്. കുമ്പളങ്ങി പഴങ്ങാട് പടിക്കൽ വീട്ടിൽ ആന്റണി ലാസറെ പ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഒന്നാം പ്രതിയുടെ വീടിന് സമീപത്തുള്ള തരിശ് പാടത്ത് കുഴിച്ചിടുകയായിരുന്നു. ഈ കേസ്സിലെ രണ്ടാം പ്രതി ലാൽജു വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു. പുള്ളുരുത്തി SI ആയിരുന്ന ശ്രീ. സെബാസ്റ്റ്യൻ P ചാക്കോ ക്രൈം. 1393/21 U/s 323,325, 302,201,118 r/w 34 of IPC (SC/1271//21) പ്രകാരം രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ. അനൂപ് ജി അന്വേഷണം നടത്തി തുടർന്ന് ശ്രീ. സിൽവസ്റ്റർ. KX കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുളളതും വിചാരണ കോടതിയായ ബഹു: എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോർട്ട്-I ജഡ്ജ് ശ്രീ. അജികുമാർ S. പ്രതികൾക്ക് ജീവപര്യന്തവും 6 വർഷം 3 മാസവും കഠിനതടവും 75,000/- രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുള്ളതാണ്. പ്രോസിക്യൂഷന് വേണ്ടി ഗവഃ പ്ലീഡർ ശ്രീ. സജീവ് .സി. കൃഷ്ണൻ ഹാജരായി. ASI. ജയൻ, CPO 11985 ജോമോൻ ജോസഫ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Leave a Reply