പനങ്ങാട് : ബൈക്ക് തല്ലി തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പനങ്ങാട് പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ട 4 പേരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് കണ്ണങ്കാഴത്ത് സുകുമാരന്റെ മകൻ അനന്ദു (31), പനങ്ങാട് ചേപ്പനം വടക്കേതാച്ചപ്പള്ളിൽ ചിദംബരന്റെ മകൻ മഹേഷ് (41) പനങ്ങാട് ചേപ്പനം പുനയതറയിൽ വീട്ടിൽ സനിത്ത് (ജിത്തു ), പനങ്ങാട് നെട്ടൂർ ആഞ്ഞിലിവേലി പറമ്പിൽ സീനത് സക്കീർ ഹുസൈൻ മകൻ ജിൻഷാദ് (30)എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. പനങ്ങാട് സ്റ്റേഷൻ പരിധിയിൽ ലഹരി വില്പനയും ഗുണ്ട പിരിവു ഉൾപ്പടെ നടത്തിയിരുന്നവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ടു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിന്റെ നിർദ്ദേശ പ്രകാരം സാമൂഹ്യ വിരുദ്ധർക്കെതിരെ രൂപീകരിച്ച ആക്ഷൻ പ്ലാൻ അനുസരിച്ചു പനങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ വി വി വിമൽന്റെ നേതൃത്തിൽ രൂപീകരിച്ച സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം, പിടിച്ചു പറി, ഭവനഭേദനം, കഞ്ചാവ് കേസുൾപ്പടെ 10 ഓളം ക്രിമിനൽ കേസിലെ പ്രതികളാണ് ഇവർ. പനങ്ങാട് പ്രദേശത്തെ പ്രദേശവാസികൾക്ക് സ്ഥിരം തലവേദന ഉണ്ടാക്കിയിരുന്നവരെ വളരെ ശ്രമപെട്ടാണ് പോലീസ് പിടിക്കൂടിയത്. സംഘടിത കുറ്റകൃത്യം, ഭവനഭേദനം ഉൾപ്പെടെഉള്ള വകുപ്പുകളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.അന്വേഷണ സംഘത്തിൽ എസ് ഐമാരായ മുനീർ എം എം , മുഹമ്മദ് മുബാറക്, എ എസ് ഐ രാജീവ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺ രാജ്, സുനിൽകുമാർ കെ എസ്, അനീഷ്‌കുമാർ ടി ആർ എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി പിന്നീട് റിമാൻഡ് ചെയ്തു.


Leave a Reply