കൊച്ചി : കൊച്ചി വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അതിജീവതയുടെ ഐഡൻറിറ്റി ജിനു കുഞ്ഞുമോൻ എന്നയാൾ തന്റെ യൂട്യൂബ്, ഫേസ്ബുക് എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ വെളിപ്പെടുത്തിയതിന് എതിരെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്യുകയും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് അവറുകളുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജി ഐപിഎസ് അവർകളുടെയും സൈബർ പോലീസ് സ്റ്റേഷൻ എസിപി അനിൽകുമാറിന്റെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും പ്രതിയായ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കാട്ടാമ്പിള്ളി മണ്ണൂർ പി ഒ യിൽ സുനിൽവിലാസം വീട്ടിൽ കുഞ്ഞുമോൻ മകൻ 39 വയസ്സുള്ള ജിനു കെ കോശി എന്നുവിളിക്കുന്ന ജിനു കുഞ്ഞുമോനെ കൊല്ലത്തു നിന്ന് ഇൻസ്പെക്ടർ ഷെമീർഷാൻ, എസ് സി പി ഓ മാരായ അനീഷ് കെ ആർ, അജിത്ത് രാജ്, അരുൻ ആർ, അജിത്ത് ബാലചന്ദ്രരൻ, സി പി ഓ ആൽഫിറ്റ് എന്നിവർ അടങ്ങിയ കൊച്ചി സിറ്റി സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയിട്ടുളളതാണ്.


Leave a Reply