എറണാകുളം : എറണാകുളം വളഞ്ഞമ്പലത്തുളള ജ്യൂസ് മാഫിയ എന്ന കടയിൽ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭിഷണിപ്പെടുത്തുകയും 15000 രൂപയുടെ നാശനഷ്‌ടം ഉണ്ടാക്കിയ കേസിലെ പ്രതികളെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. Al) സച്ചിൻ ,വയസ്- 28, S/o സുരേഷ്, ഉമപറമ്പിൽ ( H), വെള്ളക്കിണർ വാർഡ്, സക്കറിയ ബസാർ, 2) ബിച്ചു, S/o തോമസ്, ആലു പറമ്പിൽ (H),ആറാട്ട് വഴി , ആലപ്പുഴ എന്നിവരെയാണ് പിടികൂടിയത്. 31.05.2026 തിയതി വൈകിട്ട് 6.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒന്നാം പ്രതിയായ സച്ചിൻ നിരവധി മോഷണം, മയക്കുമരുന്ന് കേസിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


Leave a Reply