മട്ടാഞ്ചേരി : നിരവധി കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണി ആയിരുന്ന Munsil T S, Age 30/26, S/o Sainudheen, H.no.13/652, Thundi Parambil House, Kochangady, Mattanchery എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നിരവധി കേസിൽ പ്രതിയായിട്ടുള്ള മുൻസിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനെ തുടർന്ന് ബഹു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹു. ജില്ലാ കളക്ടർ ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ടിയാനെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ തുടരുമെന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് അറിയിച്ചു.


Leave a Reply