എറണാകുളം : എറണാകുളം ജില്ല, കുന്നത്തുനാട് താലൂക്ക്, പുത്തൻകുരിശ് വില്ലേജ്, വേളൂർ കര, FACT കോളനി, വെള്ളുമനകുഴികരോട്ട് വീട്ടിൽ സന്തോഷിന്റെ മകൻ അലൻ സന്തോഷ് (24 വയസ്) എന്നയാളെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) പ്രകാരം വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. എറണാകുളം സിറ്റി, എറണാകുളം റൂറൽ ജില്ലകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലൻ സന്തോഷിനെതിരെ മുൻപ് ഒരിക്കൽ കാപ്പ പ്രകാരം നാടുകടത്തൽ നടപടിയും, തുടർന്ന് കാപ്പ പ്രകാരം കരുതൽ തടങ്കൽ നടപടിയും സ്വീകരിച്ചിരുന്നു. എന്നാൽ ഇത്തരം നടപടികൾക്കുശേഷവും ഇയാൾ വീണ്ടും തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പൊതുസമാധാനത്തിനും ജനസുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിൽ, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ടിയാനെതിരെ വിണ്ടും കാപ്പ പ്രകാരം കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്. തുടർന്ന് അലൻ സന്തോഷിനെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ ഐ പി എസ് അറിയിച്ചു.


Leave a Reply