കൊച്ചി : കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട, രണ്ടിടങ്ങളിൽ നിന്നായി MDMA യുമായി 2 യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 30 ഗ്രാം MDMA യുമായി സിദ്ദീഖ്, വയസ്- 28, കാഞ്ഞിരപ്പറമ്പിൽ, മന്നം, നോർത്ത് പറവൂർ, എന്നയാളെയും, 46.28 gm MDMA യുമായി ലിനോജ് വയസ്-23 , ചുള്ളിക്കൽ വീട് , പുതുവൈപ്പ് , എറണാകുളം എന്നയാളെയുമാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മയക്കുമരുന്നിനെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിന്റെ നിർദ്ദേശപ്രകാരം ഡി സി പി മാരായ അശ്വതി ജിജി ഐ പി എസ്, ഷഹിൻഷാ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കളമശ്ശേരി വട്ടേക്കുന്നം സി പി നഗറിൽ നിന്നുമാണ് 30 ഗ്രാം MDMA യുമായി സിദ്ദീഖിനെ പിടികൂടിയത്. തൃക്കാക്കരയിൽ MDMA യുമായി പിടികൂടിയ മയക്കുമരുന്ന് ശൃംഖലയിലെ പ്രാധാനിയായ കെവിൻ ബി മാത്യു ആണ് സിദ്ദീഖിന് MDMA നൽകിയത്. കെവിന്റെ മയക്കുമരുന്ന് ശൃംഖലയിൽ പെട്ട ആളുകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരികവേയാണ് സിദ്ദീഖ് പിടിയിലായത്.
പനങ്ങാട് മാടവനയ്ക്ക് സമീപത്തു നിന്നുമാണ് 46.280 gm MDMA യുമായി ലിനോജിനെ പിടികൂടിയത്. എ സി മെക്കാനിക്കായി എറണാകുളത്ത് ജോലി ചെയ്യുന്ന ലിനോജ് ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസ്സിൽ വന്നിറങ്ങിയപ്പോഴാണ് MDMA യുമായി പിടിയിലായത്. പ്രതിയുടെ മയക്കുമരുന്ന് ശൃംഖലയെ പറ്റി പോലീസ് കൂടതൽ അന്വേഷണം നടത്തി വരികയാണ്.


Leave a Reply