നെട്ടൂർ : കഞ്ചാവുമായി ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഭീമാ നായിക്, വയസ്-51, S/o ഭാസ്‌കർ നായിക്, ബദാബദംഗി ,ഗഞ്ചം, ഒഡീഷ. ഇനോഷ്, വയസ്- 28, S/o ജോർജ്ജ് ടി എക്സ്, തട്ടാശ്ശേരി(H), കണ്ണാടിക്കാട്, മരട് എന്നിവരെയാണ് പിടികൂടിയത് . കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് നെട്ടൂർ ഭാഗത്ത് നിന്ന് 8.32 കിലോ കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ഭീമാ നായിക് ഒഡീഷയിൽ നിന്ന് ട്രെയിനിൽ എറണാകുളത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് ഓട്ടോറിക്ഷയിൽ നെട്ടൂരിൽ എത്തിക്കുകയും കഞ്ചാവ് വാങ്ങുന്നതിനായി ഇനോഷ് എത്തിയപ്പോൾ ഇരുവരെയും പിടികൂടുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതലായി കഞ്ചാവ് വരുന്നതിന്റെ ഉറവിടം പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.


Leave a Reply