കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ അസ്സാം സ്വദേശിയെ കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടികൂടി കൊച്ചി സിറ്റി പോലീസ്. Jillul Hoque, Age-29, S/o Samir Ali, Bechimari, Darrang, Assam എന്നയാളെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും തൃക്കാക്കര പോലീസും ചേർന്ന് കങ്ങേരപ്പടി മുണ്ടയ്ക്കാമുകൾ ഭാഗത്തെ പ്രതി വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്മെൻറിൽ നടത്തിയ പരിശോധനയിലാണ് 5.23 kg കഞ്ചാവും 8.24 gm ബ്രൗൺ ഷുഗറും സഹിതം പ്രതി പിടിയിലായത്.


Leave a Reply